കേരളം

വിമാനത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്തി ദേശായിയെ തടയും; ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി വിമാനത്തിലൂടെയല്ല,കേരളത്തിലെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമി.സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കില്ല. വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കോടതി, പൊലീസ്,വെടിയുണ്ട എന്നിവയെ നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്. എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോലും ഭക്തര്‍ പ്രതിഷേധം നടത്തും.തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിണറായി വിജയന്‍ തന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു