കേരളം

നാശം വിതച്ച് ചുഴലിക്കാറ്റ്: ആലപ്പുഴ ജില്ലയില്‍ വ്യാപക നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വെള്ളിയാഴ്ച ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് വീശിയത്.

ശക്തമായ കാറ്റില്‍ വൃക്ഷങ്ങള്‍ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടര്‍ന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വന്‍വൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാന്‍സ്‌ഫോര്‍മറിലും വീണു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്. 

ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. വൃക്ഷങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്തെ റോഡില്‍ വൃക്ഷങ്ങള്‍ കടപഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍