കേരളം

വയനാട് ജില്ലാ കലോത്സവം നാളത്തേക്ക് മാറ്റി; വിവിധ പരീക്ഷകളും മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന സ്‌കൂള്‍ കലോത്സവവും ശാസ്ത്ര മേളകളും മാറ്റിവെച്ചു. വയനാട് ജില്ലകളിലെ സ്‌കൂള്‍ കലോത്സവം നാളത്തേക്കാണ് മാറ്റിയത്. കൂടാതെ വിവിധ പരീക്ഷകളും മാറ്റി. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ റവന്യൂ ശാസ്ത്ര പരിചയ മേള തിങ്കളാഴ്ച മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു. ഇന്ന് നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി തുല്യ പരീക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി. 

ഹിന്ദു ഐക്യവേദി അധിക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി