കേരളം

സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; പുലര്‍ച്ചെ നാല് മണിക്ക് മജിസ്‌ട്രേറ്റിനടുത്തേക്ക് പുറപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. പുലര്‍ച്ചെ ഏകദേശം നാല് മണിയോടെയാണ് സുരേന്ദ്രനുമായി പൊലീസ് സംഘം മജിസ്‌ട്രേറ്റിനടുത്തേക്ക് പുറപ്പെട്ടത്. ചിറ്റാറില്‍ നിന്നും പത്തനംതിട്ടയിലേക്കാണ് കൊണ്ടുപോയത്. 

സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നതടക്കം കുറ്റങ്ങള്‍ ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ തനിക്കെതിരെയുള്ള നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. പൊലീസ് മര്‍ദ്ദിച്ചുവെന്നുംകുടിക്കാന്‍ വെള്ളം തന്നില്ലെന്നും മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും