കേരളം

ശബരിമല; കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര ആഭ്യന്തര വകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് കേരള ബിജെപി കത്ത് നല്‍കി. 

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള  സംഘവും ശബരിമല സന്ദര്‍ശിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും എത്തണമെന്നും കത്തിലുണ്ട്. ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നാളെ പമ്പയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇന്നലെ രാത്രി നിലയ്ക്കലിൽ നിന്ന് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ റിമാൻഡിലാണ്. ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് രാജൻ തറയില്‍, കര്‍ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ ജില്ലാ കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പമുള്ളത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍