കേരളം

യുവതീ പ്രവേശനം നടപ്പിലാക്കാന്‍ സമയം വേണം; ദേവസ്വം ബോര്‍ഡ് ഇന്ന് സാവകാശ ഹര്‍ജി നല്‍കിയേക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം ബോര്‍ഡ് ഇന്ന് സാവകാശ ഹര്‍ജി സമര്‍പ്പിച്ചേക്കും. പരിഗണിക്കുന്നത് വരെ
 ഈ കേസും മാറ്റി വയ്ക്കരുതെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും സുപ്രിംകോടതിയോട് ആവശ്യപ്പെടും. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്രഉദയ സിങാണ് ബോര്‍ഡിനായി ഹാജരാകുന്നത്.

 കൂടുതല്‍ അളവില്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ശബരിമലയിലെ നിലവിലെ അവസ്ഥയില്‍ സാധിക്കില്ലെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം തയ്യാറാക്കേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിക്കും. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അഭിപ്രായം തേടിയിട്ടാവും അന്തിമ തീരുമാനം പുറപ്പെടുവിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി