കേരളം

സന്നിധാനത്തും വാവര് നടയിലും നാമജപ പ്രതിഷേധം: അനുനയ നീക്കവുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ വാവര് നടയില്‍ വീണ്ടും നാമജപ പ്രതിഷേധം. 15 പേരോളം ഉള്‍പ്പെട്ട സംഘമാണ് ഇന്ന് പ്രതിഷേധിച്ചത്. വാവര് നടയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസെത്തി വാവര് നടയില്‍ നിന്നും നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി. എന്ത് ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധമെന്ന് വ്യക്തമല്ല.

അതേസമയം, മലിനമായ സ്ഥലത്തേക്കാണ് തങ്ങളെ മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ മറ്റ് പൊലീസ് നടപടികള്‍ ഉണ്ടായേക്കില്ലെന്നാണ് വിവരം. എസ്പി ശിവവിക്രം ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സംഭവ സ്ഥലത്ത്  നിന്ന് പ്രതിഷേധിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി.

സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തില്‍ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ജയിലിന് മുന്‍പിലും ആളുകള്‍ നാമജപപ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും