കേരളം

ആഴിയില്‍ തേങ്ങ എറിയുന്നതിനിടെ 5000 രൂപയും വീണു; അഗ്നിരക്ഷാ സേന തീര്‍ഥാടകന്റെ രക്ഷയ്‌ക്കെത്തി

സമകാലിക മലയാളം ഡെസ്ക്

ശബരിമല: തേങ്ങ എറിയുന്നതിന് ഇടയില്‍ തീര്‍ഥാടകന്റെ 5000 രൂപ ആഴിയില്‍ വീണു. തമിഴ്‌നാട് സ്വദേശി മണികണ്ഠന്റെ കയ്യില്‍ നിന്നും പണം അബദ്ധത്തില്‍ വീണുപോവുകയായിരുന്നു. എന്നാല്‍ അഗ്നിരക്ഷാ സേന ഇയാളുടെ രക്ഷയ്‌ക്കെത്തി. 

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.കമ്പിവേലിക്കപ്പുറത്തേക്ക് പണം വീണുവെങ്കിലും തീയില്‍പ്പെട്ടില്ല. ആഴി ജ്വലിക്കുന്നതിന് ഇടയില്‍ അഗ്നിരക്ഷാ സേനയുടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി.സി.വിശ്വനാഥിന്റേയും സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാറിന്റേയും നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍, ഫയര്‍മാന്‍മാരായ വിപിന്‍, ഹരിന്‍ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ ഉപയോഗിത്ത് പണം തിരികെ എടുത്ത് കൊടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത