കേരളം

ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ക്ക് പൊലീസ് നോട്ടീസ് ; ആറുമണിക്കൂര്‍ കൊണ്ട് മലയിറങ്ങണം, കൂട്ടംകൂടിയാല്‍ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പൊലീസ്. പ്രതിഷേധക്കാര്‍ എന്ന് സംശയമുളളവര്‍ക്ക് ശബരിമലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇവര്‍ക്ക് നില്ക്കലില്‍ നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

പ്രക്ഷോഭകാരികളാണെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ഉളളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇവരോട് ആറുമണിക്കൂറിനുളളില്‍ മലയിറങ്ങണമെന്ന് നോട്ടീസില്‍ പൊലീസ് ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായി കൂട്ടംകൂടരുതെന്നും പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കരുതെന്നും നോട്ടീസില്‍ പറയുന്നു. നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസ് മുന്നറിയിപ്പ് നല്‍കുന്നു.  

കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് നട അടച്ചശേഷം നാമജപ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. 69 പ്രതിഷേധക്കാരെയാണ് റിമാന്‍ഡ് ചെയ്തത്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്തായിരുന്നു നടപടി. നിരോധനാജ്ഞ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അത്തരത്തിലുളള പ്രതിഷേധപരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ