കേരളം

യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എസ്പി യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ . യതീഷ്ചന്ദ്രയെ നിലക്കലില്‍ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യതീഷ് ചന്ദ്രക്കെതിരെ ബിജെപി തിരിഞ്ഞത്. 

അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനായി ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറത്തിറക്കിയ സര്‍ക്കുലര്‍ രാധാകൃഷ്ണന്‍ തള്ളിയില്ല. ബിജെപി പല സര്‍ക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോടതിയില്‍ സര്‍ക്കാരിന് വേണ്ടി സര്‍ക്കുലര്‍ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. 

എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ അത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍