കേരളം

സ്വദേശാഭിമാനിയെ വിമർശിക്കുന്ന പുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം രഹസ്യമായി പിൻവലിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിമർശിക്കുന്ന പുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്പിസിഎസ്) രഹസ്യമായി പിൻവലിച്ചു. പുസ്തകശാലകളിൽ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നാണ് വാക്കാലുള്ള നിർദേശം. കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രസിഡന്റായ സംഘത്തിൽ ഇടതുപക്ഷ എഴുത്തുകാരാണ് ഏറെയുമുള്ളത്. 

മുൻ മാധ്യമപ്രവർത്തകൻ രാമചന്ദ്രൻ എഴുതിയ സ്വദേശാഭിമാനി - ക്ലാവു പിടിച്ച കാപട്യം എന്ന പുസ്തകമാണ് പിൻവലിച്ചത്. പ്രൊഫസർ എംകെ സാനുവാണ് അവതാരിക എഴുതിയത്. 

പുസ്തകം പ്രകാശനം ചെയ്തിട്ട് ഒരു വർഷത്തോളമായെങ്കിലും സമീപകാലത്താണ് പിൻവലിക്കാൻ തീരുമാനിച്ചത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിമർശിച്ചു ​ഗ്രന്ഥാലോകത്തിൽ രാമചന്ദ്രൻ എഴുതിയ ലേഖനം സിപിഎമ്മിന്റെ അപ്രീതിക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് എസ് രമേശന് എഡിറ്റർ സ്ഥാനം ഒഴിയേണ്ടി വന്നു. ഇതിന് പിന്നാലെയാണ് പുസ്തകം പിൻവലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്