കേരളം

ഹരിവരാസനത്തിന് ശേഷമുള്ള പ്രതിഷേധം: നേതൃത്വം വഹിച്ച ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ പ്രതിഷേധം നയിച്ച ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. മലയാറ്റൂര്‍ ആയൂര്‍വേദ ഫാര്‍മസിയിലെ ജീവനക്കാരനാണ് രാജേഷ്. 

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നടയടച്ചതിന് ശേഷം നടന്ന നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് രാജേഷ് ആയിരുന്നു. ഇയ്യാളുള്‍പ്പെടെ 69 പ്രതിഷേധക്കാരെ 14 ദിവസത്തേക്കര് റിമാന്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് എതിരായ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്നും കലാമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നുമാണ് സര്‍വ്വീസ് റൂള്‍സില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര