കേരളം

അന്തിമ വിധി വരട്ടെ, അപ്പോള്‍ പറയാം; ശബരിമല യുവതീപ്രവേശനത്തില്‍ ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിം കോടതിയുടെ അന്തിമ വിധി അംഗീകരിക്കുമോയെന്ന് വിധി വന്ന ശേഷം പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല കേസില്‍ ബിജെപി കക്ഷിയല്ലെന്നത് കുപ്രചാരണം മാത്രമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല കേസ് ജനുവരി 22ന് സുപ്രിം കോടതി കേള്‍ക്കാനിരിക്കുകയാണ്. അന്തിമ വിധി വന്ന ശേഷമാണ് ഒരു കേസില്‍ നിലപാടു പറയേണ്ടതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അന്തിമ വിധി അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വധി വന്ന ശേഷം പറയാമെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.

ശബരിമല കേസില്‍ കക്ഷികളായ മൂന്നു പേര്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്. ക്ഷേത്രസംരക്ഷണ സമിതിയും അയ്യപ്പ സമാജവും ബിജെപിയുമായി ബന്ധമുള്ള സംഘടനകളാണ്. ബിജെപി പ്രവര്‍ത്തകനായ രാധാകൃഷ്ണനും ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്ത്രീപ്രവേശനത്തിന് എതിരെയല്ല ബിജെപിയുടെ സമരമെന്ന് താന്‍ പറഞ്ഞതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല കേസില്‍ ബിജെപിയുടെ സര്‍ക്കുലര്‍ എന്ന പേരില്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത് വ്യാജരേഖയാണ്. ഇതിന് ബന്ധപ്പെട്ടവര്‍ മാപ്പു പറയേണ്ടിവരുമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു