കേരളം

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചു; ഓടിയെത്തിയ ഭര്‍ത്താവിനെ ആക്രമിച്ചു: ഗുണ്ട അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: റോഡില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച ഗുണ്ട അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ നേതാജിക്ക് പടിഞ്ഞാറ് സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. വായനശാലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന 37 വയസ്സുള്ള വീട്ടമ്മയായ യുവതി പൊതുടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്പോഴാണ് നിരവധി ക്രമിനല്‍ കേസില്‍ പ്രതിയായ നേതാജി നികര്‍ത്തില്‍ വീട്ടില്‍ ബിനു (23) ഇവരെ കടന്ന് പിടിച്ചത്. 

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലിസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക്  ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന പ്രതിയുടെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ