കേരളം

നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിലെ സമരം;  ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്‌ 

സമകാലിക മലയാളം ഡെസ്ക്

 പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ സംഘം ചേര്‍ന്ന് സമരം ചെയ്തതിന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ കേസ്. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ഗ്ഗതടസ്സം ഉണ്ടാക്കല്‍, കോടതി ഉത്തരവ് ലംഘനം, അനധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതിപക്ഷ നേതാവിനും സംഘത്തിനുമെതിരെ ചുമത്തിയത്.
 
 ചൊവ്വാഴ്ചയായിരുന്നു ശബരിമല പ്രദേശത്ത് പ്രഖ്യാപിച്ച 144 പിന്‍വലിക്കണമെന്നും പൊലീസ് നിയന്ത്രണം നീക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചത്.

ആന്റോ ആന്റണി എംപി, എന്‍ കെ പ്രേമചന്ദ്രന്‍, പി ജെ ജോസഫ്, എം കെ മുനീര്‍, ബെന്നി ബഹന്നാന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തിരുന്നു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമെത്തിയ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി