കേരളം

പാര്‍ട്ടിയെ അപമാനിച്ചു; പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി മുഖപത്രത്തിനെതിരെ മാനനഷ്ടക്കേസുമായി സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ബിജെപി മുഖപത്രം ജന്‍മഭൂമിക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും പാര്‍ട്ടി സെക്രട്ടറിക്ക് അപമാനകരവുമായ തരത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. 

'ശങ്കരദാസിന് ഇരട്ടി പദവി സിപിഐയിലും ഭിന്നത' എന്ന തലക്കെട്ടില്‍ 21.11.2018ല്‍ ജന്മഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അവസ്തമായ വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ തനിക്കും, പാര്‍ട്ടിക്കും അപമാനകരമാണെന്നും നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം പ്രസ്തുത പത്രത്തിന്റെ മുന്‍പേജില്‍ വാര്‍ത്ത പിന്‍വലിച്ച വിവരം നല്‍കി ഖേദം പ്രകടിപ്പിക്കണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് അഡ്വ.കെ.പി ജയചന്ദ്രന്‍ മുഖേന കാനം രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി