കേരളം

ശബരിമല പ്രക്ഷോഭം ' ആളിക്കത്തിക്കാന്‍'  യോഗി ആദിത്യനാഥ് അടുത്തമാസം കേരളത്തില്‍; പ്രതിഷേധം അയല്‍ സംസ്ഥാനങ്ങളിലേക്കുമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  ശബരിമലയിലെ സ്ത്രീപ്രവേശനം മുന്‍നിര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല തരംഗമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തും. ഡിസംബര്‍ 16 ന് കാസര്‍കോട് നടക്കുന്ന 'ഹിന്ദു സമാജോത്സവി'ലാണ് യോഗി പങ്കെടുക്കുക. രാമക്ഷേത്ര നിര്‍മ്മാണം നടപ്പിലാക്കുന്നതിനായി അയോധ്യയില്‍ സംഘടിപ്പിക്കുന്ന റാലികള്‍ക്കിടെയാണ് കേരളത്തിലേക്കുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. 

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി ശബരിമല പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിനൊപ്പം ബിജെപിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും കര്‍ണാടകയിലും നേട്ടമുണ്ടാക്കാനുള്ള ഊര്‍ജവും യോഗി നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് പുറമേ, ഉഡുപ്പിയില്‍ നിന്നും മടിക്കേരിയില്‍ നിന്നും ഉത്തര-ദക്ഷിണ കന്നഡയില്‍ നിന്നും യോഗിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളുകളെത്തുമെന്നും വിഎച്ച്പി നേതാക്കള്‍ അവകാശപ്പെടുന്നു.  

കേരള സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളെയും, ലവ് ജിഹാദ്  പോലെ ഹിന്ദു സമൂഹത്തെ അപകടത്തിലാക്കുന്ന നടപടികള്‍ക്കുമെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനാണ് സമാജോത്സവ് സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു. മാംഗ്ലൂരില്‍ ചേര്‍ന്ന് ആര്‍എസ്എസ് ഉന്നതതല യോഗത്തിന് പിന്നാലെയാണ് കാസര്‍കോട് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം ഹിന്ദു സംഘടനകള്‍ നടത്തിയത്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തെക്കേയിന്ത്യയില്‍ ബിജെപിക്ക് പിന്തുണ ഉറപ്പാക്കാനാണ് വിഎച്ച്പിയുടെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!