കേരളം

ശബരിമല: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഗവര്‍ണറുടെ ചര്‍ച്ച; നടപടി പരാതികളുടെ അടിസ്ഥാനത്തിലെന്ന് പി സദാശിവം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ജനങ്ങളില്‍നിന്നും വിവിധ സംഘടനകളില്‍നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ വിളിച്ചു ചര്‍ച്ച നടത്തിയതെന്ന് ഗവര്‍ണര്‍ അറിയിച്ചു. 

ശബരിമലയില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യമില്ലെന്ന പരാതികളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിലയ്ക്കല്‍, പമ്പ, സന്നിധാനത്തേക്കുള്ള വഴികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം, ടൊയ്‌ലറ്റ് സൗകര്യം, വിശ്രമ മുറികള്‍ എന്നിവയില്ലെന്നു പരാതികള്‍  ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളും വിവിധ സംഘടനകളുമാണ് പരാതികള്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച പ്രയാസങ്ങളും മുഖ്യമന്ത്രിയുമായി സംസാരിച്ചു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. 

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫിന്റേത് ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറോടു വിശദീകരിച്ചതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍