കേരളം

പൊലീസിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ; കേന്ദ്രമന്ത്രിയോട് മര്യാദ വിട്ടിട്ടില്ല; പൊലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് പിണറായി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാദത്തിന്റെ സമയത്ത് കോടതി ചോദിച്ച ചോദ്യങ്ങള്‍ ചിലര്‍ ഉത്തരവാണ് എത്ത തരത്തില്‍ പ്രചരിപ്പിച്ചതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടേത് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ്. ദര്‍ശനത്തിനെത്തുന്ന യഥാര്‍ത്ഥ ഭക്തര്‍ക്ക് തടസ്സംകൂടാതെ ദര്‍ശനം നടത്താനുള്ളതാണ് നിരോധനാജ്ഞ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കലാപകാരികള്‍ ശബരിമലയില്‍ കടന്നുകയറി സുഗമ തീര്‍ത്ഥാടനത്തിന് കളങ്കം വരുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇതിനായുള്ള പൊലീസ് നടപടി തടയാനാവില്ല. സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളെ നേരിടുന്നതിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് വിധി. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കോടതി പറഞ്ഞു. വാദത്തിനിടെ നടന്ന ചോദ്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. വിധിയില്‍ പൊലീസ് നടപടിയെ വിമര്‍ശിക്കുന്നില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനേയും 14 പേജുള്ള വിധിയില്‍ കുറ്റപ്പെടുത്തിയിട്ടില്ല-അദ്ദേഹം പറഞ്ഞു. 

ശരണം വിളികളെ പൊലീസ് തടയുന്നില്ല എന്ന ഐജിയുടെ റിപ്പോര്‍ട്ട് കോടതി വിശ്വാസത്തിലെടുത്തിട്ടുണ്ട്. ശരണം വിളി പൊലീസ് തടയുന്നു എന്ന് ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. ശരണം വിളി തടഞ്ഞ സംഭവമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യാഥാര്‍ത്ഥ ഭക്തര്‍ക്ക് ഒരു തടസ്സവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കലാപകാരികള്‍ക്ക് എതിരെയാണ് പൊലീസ് നടപടി. ശരിയായ ഭക്തരില്‍ ഒരാളെപ്പോലും തടഞ്ഞിട്ടില്ല. ഭക്തരെ കലാപകാരികളില്‍ നിന്ന് സംരക്ഷിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. നിലക്കല്‍-പമ്പ റൂട്ടില്‍ സ്വകാര്യ സര്‍വീസ് അനുവദിക്കണമെന്ന ഹര്‍ജി നവംബര്‍ ഒന്നിന് തന്നെ ഹൈക്കോടതി തള്ളിയതാണ് എന്ന് ഓര്‍ക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനേട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറുക എന്നത് സംസ്ഥാന പൊലീസില്‍ നിന്ന് സംഭവിക്കില്ല. പ്രത്യേക സാഹചര്യത്തില്‍ ശബരിമലയില്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ശബരിമലയിലെ അനുഭവങ്ങള്‍ കൊണ്ടാണ്.തുടക്കം മുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആക്രമണമേല്‍ക്കേണ്ടി വന്നു. മണ്ഡലകാലം സമാധാനപരമായി പൂര്‍ത്തീകരിക്കണം. അതിനുള്ള ക്രമീകരണം കോടതി അംഗീകരിച്ചതാണ്. 

കേന്ദ്രമന്ത്രിയെന്ന ആദരവ് നല്‍കിത്തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചത്. അതില്‍ അപാകതയില്ല. കൃത്യമായി ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യവീടിന് മുന്നില്‍ വരെ പ്രകടനം നടത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ പൊപീസ് കൃത്യമായി മുന്നോട്ടുപോകും. അറസ്റ്റിലായ കെ സുരേന്ദ്രന്‍ എന്താണ് ചെയ്തത് എന്ന് എല്ലാവരും കണ്ടതാണ്. ഞങ്ങള്‍ക്ക് ഒരു വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ തെറ്റായ നിലപാട് വരുമ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്