കേരളം

കണ്ണൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാനൂര്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്ന് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ കാണാതായത്. 

പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയനയും പൊയിലൂര്‍ സ്വദേശിനി ദൃശ്യയുമാണ് നാടുവിട്ടത്. പാനൂരിലെ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ സുഹൃത്തുകളാണ്.  തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. 

കാണാതായ ദിവസം രാവിലെ ക്ലാസിന് പോയ സയന, സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം നില്‍ക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. സ്‌കൂട്ടര്‍ പിന്നീട് കണ്ടെത്തി. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഈ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയെയും ഫോണുമായാണ് കാണാതായത്. ഇതിനിടെ ഇരുവരും പ്രദേശത്തെ ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിന്‍ വിവരങ്ങളാരാഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്