കേരളം

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട; 10 കോടി രൂപയുടെ ഹാഷിഷുമായി യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്. 

 നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും ഹാഷീഷ് ഓയിലും കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാലക്കാട് എത്തിക്കുന്ന കഞ്ചാവ് പിന്നീട് ഇടനിലക്കാരെ അറിയിച്ചാണ് വില്‍പ്പന നടത്തി വന്നിരുന്നത്.

ആന്ധ്രയിലെ ശീലേരുവില്‍ നിന്നുമെത്തുന്ന ഹാഷിഷ് ഓയില്‍ വിദേശത്തേക്കും കടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി