കേരളം

ശബരിമല യുവതീ പ്രവേശം; പൊലീസും സുപ്രീം കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ശബരിബല: യുവതീ പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർ​ഗ നിർദേശങ്ങൾ നൽ​കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ. വിധി നടപ്പാക്കാൻ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഹർജി നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 

എെപിഎസ് അസോസിയേഷനാണ് പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. നിയമോപദേശം അനുകൂലമെങ്കിൽ സർക്കാർ അനുമതിയോടെ ഹർജി നൽകാനാണ് എെപിഎസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പൊലീസിന്റെ ഈ നീക്കത്തിനെതിരെ ബിജെപി രം​ഗത്തെത്തി. സർക്കാരാണ് ഇക്കാര്യത്തിൽ ഇത്തരം നീക്കങ്ങൾ നടത്തേണ്ടതെന്നും അതല്ലാതെ പൊലീസല്ല സുപ്രീം കോടതിയിലേക്ക് പോകേണ്ടതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍