കേരളം

'അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്നവരാണ് കോണ്‍ഗ്രസ്' ; രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് ആദ്യം ആന്റണി പ്രതികരിക്കട്ടെയെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

 ആലപ്പുഴ: ശബരിമല വിഷയത്തില്‍ അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന എ കെ ആന്റണി ആദ്യം സ്വന്തം പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് പ്രതികരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതായിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം കൈക്കൊള്ളരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.  ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പുനഃപരിശോധിക്കണമെന്നും അതുവരെ നിയമന നടപടികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും വെള്ളാപ്പള്ളി വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം