കേരളം

കെ സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും; ആരോഗ്യസ്ഥിതി പരിഗണിച്ചെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

റാന്നി: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. റാന്നി  മജിസ്‌ട്രേറ്റ് കോടതിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പൂജപ്പുരയിലേക്ക് മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം.

 കോഴിക്കോട് ജയിലില്‍ കഴിഞ്ഞിരുന്ന സുരേന്ദ്രന് പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ശബരിമല സന്നിധാനത്തെത്തിയ തൃശ്ശൂര്‍ സ്വദേശിനിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രനെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നത്. കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. ഈ കേസില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്