കേരളം

പരിശോധനയ്ക്ക് ടിക്കറ്റ് ആവശ്യപ്പെട്ട ചെക്കിങ് ഇന്‍സ്‌പെക്ടറെ യാത്രക്കാരന്‍ കടിച്ചു, ബസില്‍ ബഹളം

സമകാലിക മലയാളം ഡെസ്ക്

തലയോലപ്പറമ്പ്: പരിശോധനയ്ക്ക് ടിക്കറ്റ് ആവശ്യപ്പെട്ടതിന് യാത്രക്കാരന്‍ ചെക്കിങ് ഇന്‍സ്‌പെക്ടറുടെ കൈപ്പത്തിയില്‍ കടിച്ചു. തൊടുപുഴയില്‍ നിന്ന് വൈക്കത്തേക്ക് പോകുകയായിരുന്ന ബസിലാണ് തലയോലപ്പറമ്പ് അണിയറവീട്ടില്‍ രാജു ജോസഫിന് കടിയേറ്റത്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുത്തോലപുരത്താണ് സംഭവം. പരിശോധനയ്ക്കിടെ യാത്രക്കാരനോട് രാജു ജോസഫ് ടിക്കറ്റ് ആവശ്യപ്പെട്ടു. അയാള്‍ തട്ടിക്കയറുകയും തിരിച്ചറിയല്‍ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

പോക്കറ്റില്‍ നിന്ന് ഐഡി കാര്‍ഡ് എടുക്കുന്നതിനിടെ കൈപിടിച്ച് കടിക്കുകയായിരുന്നുവെന്ന് രാജുജോസഫ് പറഞ്ഞു. മറ്റു യാത്രക്കാര്‍ ബഹളം വെച്ചതോടെ അയാള്‍ അടുത്ത സ്‌റ്റോപ്പില്‍ ചാടിയിറങ്ങി. രാജു ജോസഫ് തലയോലപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസിന് പരാതി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം