കേരളം

കോളെജിലെ ചില്ല് ജനാല തുറക്കുന്നതിനിടെ അപകടം; താഴെ വീണ അധ്യാപകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കോളെജിലെ ചില്ല് ജനാല തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ അധ്യാപകന്‍ മരിച്ചു. കുറുവിലങ്ങാട് ദേവമാതാ കോളെജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ജോര്‍ജ് തോമസ്(45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കോളെജില്‍ വച്ചാണ് അപകടമുണ്ടായത്. 

 അഴികളില്ലാത്ത ഗ്ലാസ് ജനാലയാണ് കോളെജിനുണ്ടായിരുന്നത്. പെട്ടെന്ന് തുറന്ന് പോയ ജനാലയിലൂടെ നിലതെറ്റി അധ്യാപകന്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രാവിലെ കോളെജിലെത്തിയ അദ്ദേഹം വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ജനലുകള്‍ തുറന്നത്. 

 അപ്രതീക്ഷിത വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സ്മിത, മക്കള്‍ ദീപക്, റോസ്‌മേരി, ക്രിസ് ആന്റണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി