കേരളം

ഗുരുവായൂരില്‍ ഇന്ന് ദര്‍ശനത്തിന് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ബിംബശുദ്ധികലശാഭിഷേകം നടക്കുന്നതിനാലാണിത്. രാവിലെ ശീവേലിക്ക് ശേഷമാണ് അഭിഷേകം തുടങ്ങുക. 

അതിനാല്‍ ചടങ്ങുകള്‍ തുടങ്ങുന്ന രാവിലെ ഏഴുമുതല്‍ ഒമ്പതര വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. നാലമ്പല കവാടത്തിന് മുന്നില്‍ നിന്ന് തൊഴാന്‍ ഭക്തര്‍ക്ക് സൗകര്യമുണ്ടാകും. 

ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ പതിവുപോലെ നടക്കും. രാത്രി ഏഴുമുതല്‍ ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടര വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ