കേരളം

യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനാണ് കേസ്. പൊലീസിനേയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ചുള്ള ശോഭാ സുരേന്ദ്രന്റെ കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടയിലെ പ്രസംഗമാണ് കേസിലേക്ക് എത്തിയിരിക്കുന്നത്. 

ബൂട്ടിട്ട് ചവിട്ടും പോലെയല്ല, നിയുദ്ധ പഠിച്ചവരുടെ മുറയെന്നും, നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറ പ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓര്‍ക്കണം. 

തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങുവാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത് എന്നെല്ലാം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ