കേരളം

രഹ്നാ ഫാത്തിമയെ റിമാന്‍ഡ് ചെയ്തു, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്തതോടെ രഹ്നാ ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്ന ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. 295 എ വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട പൊലീസാണ് കൊച്ചിയില്‍ നിന്നും രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

അറസ്റ്റിന് പിന്നാലെ രഹ്നാ ഫാത്തിമയ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാവില്ലെന്ന് ബിഎസ്എന്‍എല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)