കേരളം

കെ സുരേന്ദ്രന് ജാമ്യം ; ലഭിച്ചത് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം നല്‍കിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. 

അതേസമയം സന്നിധാനത്ത് 52 കാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ കെ സുരേന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി ഇന്ന് പരിഗണിക്കും. ചിത്തിര ആട്ട വിശേഷത്തിന് ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്‍ സുരേന്ദ്രനും പങ്കുണ്ടെന്നാണ് കേസ്. 

കേസില്‍ സുരേന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതിയും ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഗൂഢാലോചന കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു