കേരളം

തിരുവല്ലയില്‍ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നഴ്‌സിങ് സൂപ്രണ്ടിന്റേയും സഹപ്രവര്‍ത്തകന്റേയും മാനസിക പീഡനം കാരണമെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല; സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല പുഷ്മഗിരി മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ ആലപ്പുഴ മുട്ടാര്‍ സ്വദേശി ബെറ്റിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നഴ്‌സിംഗ് സൂപ്രണ്ടിന്റേയും സഹപ്രവര്‍ത്തകന്റേയും മാനസിക പീഡനമാണ് കാരണമെന്നാണ് ആരോപണം. സംഭവത്തില്‍ ബെറ്റിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. 

മണ്ണെണ്ണയും ഹാര്‍പ്പിക്കും കലര്‍ത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അവശനിലയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ബെറ്റി. കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യ ശ്രമം വരെ എത്തിയത്. സഹപ്രവര്‍ത്തകനായ നഴ്‌സിന് 10,000 രൂപയാണ് കടം നല്‍കിയിരുന്നത്. ഇത് തിരിച്ചു ചോദിച്ചതോടെ ജോലി ചെയ്യാന്‍ അറിയില്ലെന്ന് ആക്ഷേപിച്ചും ക്യാഷ്വാലിറ്റിയില്‍ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് മാനേജ്‌മെന്റിനും ബെറ്റി പരാതി നല്‍കിയിരുന്നു.

രാമങ്കരി പൊലീസില്‍ ബെറ്റിയുടെ ഭര്‍ത്താവ് പരാതി നല്‍കി. രാമങ്കരി മജിസ്‌ട്രേറ്റിനും നഴ്‌സ് മൊഴി എഴുതി നല്‍കിയിട്ടുണ്ട്. ആത്മഹത്യാ ശ്രമവുമായി ബന്ധമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ നഴ്‌സുമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍,  നഴ്‌സിങ് സൂപ്രണ്ടിനും സഹപ്രവര്‍ത്തകനായ നഴ്‌സിനുമെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്‌മെന്റിനും ബെറ്റിയുടെ ഭര്‍ത്താവ് മനോജ് പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)