കേരളം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്; ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവസ്വംബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗമായി അഡ്വക്കേറ്റ്‌ എന്‍ വിജയകുമാറും  മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക്‌
ഒ കെ വാസു, സി പി വിമല എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ഒ രാജഗോപാല്‍, വി ടി ബല്‍റാം, കെ ബി ഗണേഷ്‌കുമാര്‍, കെ വി വിജയദാസ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.ഹിന്ദു എംഎല്‍എമാര്‍ക്കാണ് ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരുന്നത്.

ആകെ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ട് വീതം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുകയായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് എം. കെ ശിവരാജന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും