കേരളം

രഹ്ന ഫാത്തിമയെ പത്തനംതിട്ട കോടതിയില്‍ ഇന്ന് ഹാജരാക്കും; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട ​: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.
 
കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ പത്തനംതിട്ട പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്ന ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. 295 എ വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട പൊലീസ് കൊച്ചിയില്‍ എത്തിയാണ് രഹ്ന ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാവില്ലെന്ന് ബിഎസ്എന്‍എല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി