കേരളം

ശര്‍ക്കരയിലും മായം; ചേര്‍ക്കുന്നത് മാരകമായ രാസ പദാര്‍ഥങ്ങള്‍, വ്യാപക റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ ശര്‍ക്കരയില്‍ മായമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ടാര്‍ട്രസീന്‍, റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നതായാണ് സൂചന.

ഓപ്പറേഷന്‍ പനേല എന്നു പേരിട്ട പരിശോധനയില്‍ 76 സാംപിളുകളാണ് സംസ്ഥാനത്ത് പലയിടത്തുനിന്നായി ശേഖരിച്ചത്. ഇവയുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. 

തമിഴ്‌നാട്ടില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മായം ചേര്‍ത്ത ശര്‍ക്കര എത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ