കേരളം

'കാല് കഴുത്തില്‍ ചുറ്റി അടിച്ചു'; കണ്ണൂര്‍ ജയിലില്‍ തടവുകാരന്റെ അരയ്ക്ക് താഴെ തളര്‍ന്നു; അടിയന്തിര ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദനമേറ്റതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ അല്‍ത്താഫിന്റെ ശരീരം തളര്‍ന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അല്‍ത്താഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.

മോഷണക്കേസില്‍ ജയിലില്‍ കഴിയുന്ന അല്‍ത്താഫിനെ മര്‍ദനമേറ്റ് പരുക്കേറ്റതിനെത്തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പരസഹായം വേണമെന്നാണ് റിപ്പോര്‍്ട്ടുകള്‍

ജയിലില്‍ വെച്ച് ക്രൂരമര്‍ദനമാണ് ഏറ്റത്. കാല് കഴുത്തില്‍ ചുറ്റി മര്‍ദിച്ചു. ബൂട്ടിട്ട് ചവിട്ടി. കരഞ്ഞ് കാലുപിടിച്ചിട്ടും വെറുതെ വിട്ടില്ലെന്നും അല്‍ത്താഫ് പറയുന്നു. ച്ചടക്ക ലംഘനം കാട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവം  പുറത്തറിയാതിരിക്കാനാണ് ചികില്‍സ പോലും നിഷേധിച്ചത്. ഇതാണ് ശരീരം തളരാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതരും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജില്ലാ ജയിലില്‍ എത്തിയപ്പോഴാണ് ഒടുവില്‍ ചികില്‍സയ്ക്കുള്ള വഴിയൊരുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു