കേരളം

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക. 

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ രഹ്‌നയെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ചയാണ് രഹ്‌ന ഫാത്തിമയെ കൊച്ചിയില്‍ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് രഹ്‌ന ഫാത്തിമ ഇപ്പോള്‍.

ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. അറസ്റ്റിന് പിന്നാലെ  ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രഹനഫാത്തിമ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത് വിവാദമായിരുന്നു. നടപ്പന്തല്‍ വരെ പൊലീസ് സംരക്ഷണത്തോടെ പോയ രഹന ഫാത്തിമയെ പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു