കേരളം

ആശുപത്രിയില്‍ നിന്നും ശുഭ വാര്‍ത്ത എത്തുന്നു, ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്‌കര്‍ അപകട നില തരണം ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ബാലഭാസ്‌കറിന്റെ ഓര്‍മ സാധാരണ നിലയിലായതായും അശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബാലഭാസ്‌കറിന്റെ വെന്റിലേറ്റര്‍ സഹായം കുറച്ചു. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന് ബോധം തെളിഞ്ഞിരുന്നു എങ്കിലും പൂര്‍ണമായും ബോധം വീണ്ടെടുക്കാനായിരുന്നില്ല. 

സെപ്തംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചറിച്ച കാര്‍ അപകടത്തില്‍പെടുന്നത്. തൃശൂരില്‍ നിന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇവരുടെ രണ്ട് വയസുകാരി മകള്‍ തേജസ്വിനി ബാല മരിക്കുകയും, ബാലഭാസ്‌കറിനും ഭാര്യയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു