കേരളം

വാക്കുകള്‍ക്ക് നിയന്ത്രണം വേണം; ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ സ്വരം കടുപ്പിച്ച് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശബരിമലയിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിശോധിക്കുമെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്

ഇക്കാര്യം ചര്‍ച്ചയില്‍ തന്നോട് സൂചിപ്പിച്ചിരുന്നില്ലെന്നും ചര്‍ച്ച ചെയ്യാത്ത കാര്യം കൂടിക്കാഴ്ചയ്ക്ക് ശേഷം പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണെന്ന് കരുതുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് എ പത്മകുമാര്‍ ഇന്നത്ത യോഗത്തിനെത്തിയിരുന്നില്ല

കൂടിക്കാഴ്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി ശകാരിച്ചു. കൂടിയാലോചന ഇല്ലാതെയാണ് പുനപരിശോധന വേണമെന്ന് പ്രസിഡന്റ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കണ്ടപ്പോള്‍ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം