കേരളം

എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിലെത്തില്ല, വെല്ലുവിളിയുമായി പി.സി.ജോര്‍ജ്‌

സമകാലിക മലയാളം ഡെസ്ക്

പന്തളം: എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ജോര്‍ജിന്റെ ഭീഷണി. 

തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിലേക്ക് എത്തില്ല. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പി.സി.ജോര്‍ജ് എരുമേലിയില്‍ ഉപവസിക്കും. 

നാമജപ യാത്രയായിട്ടായിരുന്നു പന്തളം രാജകുടുംബം നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആചാര്യന്മാര്‍ക്കും, പന്തളം കൊട്ടാരത്തിനും തന്ത്രിക്കുമാണ് തീരുമാനമെടുക്കാനുള്ള അധികാരമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി