കേരളം

പെട്രോളിനും ഡീസലിനും ഒരു മാസത്തില്‍ കൂടിയത് അഞ്ചു രൂപ; കേരളത്തില്‍ പെട്രോള്‍ വില 90 രൂപയിലേക്ക്,  മുംബൈയില്‍ 91 കടന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സെപ്റ്റംബര്‍ മാസത്തില്‍ ഇന്ധനവിലയില്‍ അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിനും ഡീസലിനും അഞ്ചുരൂപ വീതം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ധനവിലയില്‍ ഏറ്റവും വലിയ വര്‍ധനയുണ്ടായ മാസമായി സെപ്റ്റംബര്‍ മാസം മാറി.തിരുവനന്തപുരത്ത് പെട്രോളിന് 87രൂപ 19 പൈസയും, ഡീസലിന് 80 രൂപ 43 പൈസയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ വില 91 രൂപ 15 പൈസയുമായും ഉയര്‍ന്നു. ഇന്ധനവില കുതിച്ചുയരുമ്പോഴും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം പുകയുകയാണ്. എക്‌സൈസ് തീരുവ കുറച്ച് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തതിലും പ്രതിഷേധമുണ്ട്.

കഴിഞ്ഞ ഒന്നിന് പെട്രോള്‍ വില കൊച്ചി നഗരത്തില്‍ 80 രൂപ 70 പൈസയായിരുന്നു. എന്നാല്‍ 30ന് രാത്രിയുണ്ടായ വിലക്കയറ്റം കൂടി പരിഗണിക്കുമ്പോള്‍ പെട്രോള്‍ വില കൂടിയത് 5.16 രൂപയാണ്. ഡീസല്‍ വില വര്‍ധന 4.91 രൂപയും. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 81.46 രൂപ എന്നതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ്. എന്നാല്‍ മെയിലെ റെക്കോഡ് തകര്‍ത്തു എന്ന് മാത്രമല്ല, വില 90 രൂപയിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ലിറ്ററിന് 73 രൂപയ്ക്ക് ലഭ്യമായിരുന്ന പെട്രോളാണ് ഇപ്പോള്‍ 86 രൂപയ്ക്ക് വാങ്ങേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്