കേരളം

ബൈക്കിന് പിന്നില്‍ കാറിടിച്ചു, യാത്രികന്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വാഴക്കാട്ട് കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവാലൂര്‍ ചീനിക്കുഴി ആസിഫാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കുറ്റിയാട്ട് മുബഷീറിന് സാരമായി പരിക്കേറ്റു.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഖാദറിനെ മര്‍ദിച്ച കേസില്‍ മുബഷീര്‍ ഇന്നലെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ