കേരളം

മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വാഴക്കാട് കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായിരുന്ന ആസിഫ് എന്നയാള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കൊണ്ടോട്ടി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് കേസെടുത്തത്. ആസിഫിന്റെ സുഹൃത്തിന്റെ മൊഴിയെത്തുടര്‍ന്നാണ് കേസെടുത്തത്.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കാര്‍ ബൈക്കിന് പിന്നില്‍ ഇടിപ്പിച്ചതാണ് എന്നാണ് ആസിഫിന്റെ സുഹൃത്ത് മുബഷിര്‍ മൊഴി നല്‍കിയത്. മരിച്ച ആസിഫിനൊപ്പം ബൈക്കിലുണ്ടായിരുന്ന മുബഷീറിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. കൊണ്ടോട്ടിക്ക് സമീപമുള്ള തിരുവാലൂര്‍ ചീനിക്കുഴി സ്വദേശി ആസിഫ് രാവിലെ പത്തരക്കാണ് മരിച്ചത്. 

ആസിഫും സുഹൃത്ത് മുബഷീറും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വാഴക്കാട് പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം. ആസിഫ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതര പരുക്കേറ്റ മുബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

തിരുവാലി സ്വദേശിയായ ഖാദര്‍ എന്നയാളുടെ കാറാണ് ബൈക്കിന് പിന്നില്‍ ഇടിച്ചത്. ഖാദറും മുബഷീറും തമ്മില് വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഏതാനും ദിവസം മുന്‍പ് മുബഷീര്‍ ഖാദറിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ കേസില്‍ അറസ്റ്റിലായ മുബഷീര്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍