കേരളം

'അന്യമതക്കാര്‍ക്ക് പ്രവേശനമുള്ള ഹിന്ദുക്ഷേത്രത്തില്‍ ഹിന്ദുയുവതികളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശം'; പരിഹാസവുമായി ടി.ജി. മോഹന്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

ബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കോടതിയെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് തെരുവില്‍ പ്രതിഷേധിച്ചത്. എന്നാല്‍ സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതിഷേധങ്ങളെ പരിഹസിച്ചത്. 

ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദുക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറുന്നത് തടയാന്‍ എന്താണ് ആവേശം എന്നാണ് അദ്ദേഹം പറയുന്നത്. എന്തൊരാള്‍ക്കൂട്ടം. എന്തൊരാവേശം! ക്രിസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറാതെ നോക്കാന്‍. മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍. സ്വാമിയേ ശരണമയ്യപ്പാ'  മോഹന്‍ദാസ് കുറിച്ചു. 

സ്ത്രീപ്രവേശനത്തെ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഘടനകള്‍ ആദ്യം അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാടില്‍ മാറ്റം വന്നിരിക്കുകയാണ്. സര്‍ക്കാരിന് എതിരേയുള്ള രാഷ്ട്രീയ ആയുധമായാണ് ഇതിനെ എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും