കേരളം

കനത്ത മഴ: ചാലക്കുടിയില്‍ പാളത്തിനടിയിലെ മണ്ണൊലിച്ചുപോയി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ചാലക്കുടിയില്‍ റെയില്‍വെ പാളത്തിന് അടിയിലെ മണ്ണൊലിച്ചുപോയി. തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളത്ത് നിന്നും തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന എല്ലാ ട്രെയിനുകളും പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ചാലക്കുടിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ചാലക്കുടിയില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. 

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും സൗത്ത് ജങ്ഷനിലുമാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് എന്നിവ കേടുവന്നു. പലയിടത്തും അലൂമിനിയം മേല്‍ക്കൂരകള്‍ പറന്നുപോയി. വന്‍മരങ്ങള്‍ മറിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി. പരസ്യബോര്‍ഡ് പറന്നുവീണ് സുരഭി തിയേറ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കനത്തമഴയോടുകൂടിയാണ് ചുഴലിക്കാറ്റ് വീശിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ