കേരളം

പത്രം വായിക്കരുത്,ന്യൂസ് ചാനല്‍ കാണരുത്, ഫെമിനിച്ചികളെ ചവിട്ടി അരയ്ക്കണം; എങ്ങനെ കുലസ്ത്രീയാകാം?: ഈ വീഡിയോ പറഞ്ഞുതരും

സമകാലിക മലയാളം ഡെസ്ക്


ശബരില യുവതി പ്രവേശന വിഷയത്തില്‍ ക്ഷേത്രത്തില്‍ പോകുമെന്ന് പറയുന്ന സ്ത്രീകളെയെല്ലാം ഒരുവിഭാഗം സ്ത്രീകള്‍ സംഘടിതമായി അസഭ്യവര്‍ഷം നടത്തി ആക്രമിക്കുയാണ്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്നാണ് ഇവരുടെ വാദം. ഈ സന്ദര്‍ഭത്തില്‍ എങ്ങനെ കുലസ്ത്രീയാകാം എന്ന് വിവരിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുയാണ്. സുനിതാ ദേവദാസ് മുമ്പ് ചെയ്ത വീഡിയോ വീണ്ടും ഷെയര്‍ ചെയ്തതോടെയാണ് കുലസ്ത്രീയാകാനുള്ള ടിപ്പുകള്‍ ചര്‍ച്ചയായിരിക്കുന്നത്. 

സെറ്റ്മുണ്ട്, മാല,വള തുടങ്ങിയവ ധരിക്കണം. കുലസ്ത്രീയാവാന്‍ ആദ്യം മെല്ലെ സംസാരിക്കണം, മാതൃകാ ഭാര്യയായിരിക്കണം, മാതൃത്വമാണ് നമ്മുടെ മുഖമുദ്ര,ഐശ്വര്യമുള്ള സ്ത്രീകളാണ് കുലസ്ത്രീകള്‍-സുനിത പറയുന്നു.

ഫെമിനിച്ചകള്‍ നാടിനാപത്താണ്. ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ക്കെതിരെ കൂട്ടത്തോടെ ശക്തമായി പ്രതികരിക്കണം. ഫെമിച്ചികളെ ചവിട്ടി അരച്ചുകളയണമെന്നും സുനിത പരിഹസിക്കുന്നു. 

വിവരമുണ്ടാകുന്ന ഒന്നും ചെയ്യരുത്, പത്രം വായിക്കരുത്,ന്യൂസ് ചാനലുകള്‍ കാണുകയേ ചെയ്യരുത്. രാഷ്ട്രീയത്തില്‍ ഇടപെടാനേ പാടില്ല, സീരിയലുകള്‍ ഒന്നും മുടക്കരുത്. സീരിയല്‍ കഥാപാത്രങ്ങളെ പിന്തുടരണം ഇങ്ങനെ പോകുന്ന സുനിതയുടെ കുലസ്ത്രീ ടിപ്പുകള്‍. 

സുനിയതയുടെ കുലസ്ത്രീ ടിപ്പുകള്‍ മുഴുവനായും കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി