കേരളം

പൂജവെയ്പ്: കേരളത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു, സമയക്രമം ചുവടെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് റെയില്‍വെ സംസ്ഥാനത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളം ജംഗ്ഷന്‍, എറണാകുളം സെന്‍ട്രല്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചത്. 

82646 നാഗര്‍കോവില്‍- താംബരം സുവിധ എക്‌സ്പ്രസ് 21ന് വൈകിട്ട് 5.5ന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും. 06063 താംബരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 22ന് പകല്‍ 11.30ന് താംബരത്തുനിന്ന് പുറപ്പെടും.

82637 ചെന്നൈ സെന്‍ട്രല്‍- എറണാകുളം ജംഗ്ഷന്‍ സുവിധ 17ന് രാത്രി 8.40ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. 82638 എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ രാത്രി ഏഴിന് എറണാകുളത്തു നിന്ന് പുറപ്പെടും.

82639 ചെന്നൈ സെന്‍ട്രല്‍-എറണാകുളം സെന്‍ട്രല്‍ സുവിധ നവംബര്‍ രണ്ടിന് രാത്രി 8.40ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. 82640 ട്രെയിന്‍ നവംബര്‍ ഏഴിന് രാത്രി 7.30ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍