കേരളം

പ്രണവമന്ത്രമായ 'ഓം' മതചിഹ്നമല്ല: യേശുദാസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രണവമന്ത്രമായ ഓം ഏതെങ്കിലും മതത്തിന്റെ ചിഹ്നമല്ലെന്ന് ഗായകന്‍ കെ ജെ യേശുദാസ്. അ, ഉ, മ് എന്നി മൂന്ന് സ്വരങ്ങളുടെ സംഗമമാണ് ഓം എന്ന പ്രണവാക്ഷരം.ഇത് ശബ്ദത്തിന്റെ തുടക്കമാണെന്നും ഗാന്ധി ജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പ്രസംഗത്തിനിടെ യേശുദാസ് ഓര്‍മ്മിപ്പിച്ചു.

ഓം ഒരു മതത്തിന്റെയും സ്വന്തമായ വാക്കല്ല. ഒരു ശിശു അമ്മ എന്ന് ഉച്ചരിക്കുന്നത് ഈ സ്വരങ്ങളെ സംഗമിപ്പിച്ചാണെന്നും യേശുദാസ് പറഞ്ഞു. വയലാര്‍ രാമവര്‍മ്മ രചിച്ച കര്‍മയോഗി എന്ന ഗാന്ധിക്കവിത ആലപിച്ചാണ് യേശുദാസ് ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം