കേരളം

യാത്രക്കാര്‍ പ്രതിഷേധിച്ചു: മൂന്ന് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്തു റെയില്‍വേ മൂന്ന് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ട്രെയിനുകള്‍ തിരുവനന്തപുരം സ്‌റ്റേഷനില്‍ എത്തുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവില്‍ വരും.

ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ പുനക്രമീകരിക്കണം എന്നാവശ്യപ്പെട്ടു ഫ്രണ്ട്‌സ് ഓഫ് റെയിലിന്റെ നേതൃത്വത്തില്‍ ശക്തമായ സമരമാണു കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്‌റ്റേഷനുകളില്‍ നടന്നത്. അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞു യാത്രാസമയം കൂട്ടിയതോടെ കൃത്യസമയത്തു ജോലിക്കെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയായിരുന്നു സ്ഥിരം യാത്രക്കാര്‍.

ട്രെയിനുകളും പുതിയ സമയവും. നിലവിലുളള സമയം ബ്രായ്ക്കറ്റില്‍

  •  16330 മംഗളൂരു– തിരുവനന്തുപുരം മലബാര്‍ - 9.30 (9.40)
  •  16303 എറണാകുളം– തിരുവനന്തപുരം വഞ്ചിനാട് - 10.00 (10.25)
  •  16341 ഗുരുവായൂര്‍– തിരുവനന്തപുരം ഇന്റര്‍സിറ്റി - 9.50 (10.15)
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍