കേരളം

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം, കനത്തമഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഞായറാഴ്ച ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപം കൊളളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍  വെളളിയാഴ്ചയ്ക്കകം തിരിച്ചുവരണമെന്നും അറിയിച്ചു.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം നല്‍കി. ഇതിനിടെ, സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത