കേരളം

വയലിന്‍ നെഞ്ചോട് ചേര്‍ത്ത് മടക്കയാത്ര; ബാലഭാസ്‌കര്‍ ഇനി ഓര്‍മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളത്തിന്റെ ഹൃദയതന്ത്രികളില്‍ വയലിന്‍ വസന്തം തീര്‍ത്ത ബാലഭാസ്‌കര്‍ ഇനി ഓര്‍മ. യൂണിവേഴ്‌സിറ്റി കോളജിലും കലഭാവനിലും പൊതുദര്‍ശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ച ഭൗതികദേഹം ബുധനാഴ്ച പതിനൊന്നേകാലോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.ശാന്തികവാടം വരെയുള്ള  അന്ത്യയാത്രയുടെ സമയത്തും തന്റെ പ്രിയപ്പെട്ട വയലിന്‍ സുഹൃത്തുക്കള്‍ ബാലഭാസ്‌കറിന്റെ നെഞ്ചോടു ചേര്‍ത്തുവച്ചു.

ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത്. 

കഴിഞ്ഞ മാസം 25നു  പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തിനടുത്ത്  അപകടത്തില്‍പെടുകയായിരുന്നു. ബാലഭാസ്‌കറിനൊപ്പം മുന്‍സീറ്റിലിരുന്ന രണ്ടുവയസുകാരി മകള്‍ തേജസ്വിനി അന്നേദിവസം തന്നെ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും ചികില്‍സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ